p v anwar

കള്ളപ്പണക്കേസ്: പി.വി. അൻവറിന് ഇഡി നോട്ടീസ് നൽകും; ദുരൂഹ ബെനാമി ഇടപാടെന്ന് കണ്ടെത്തൽ | P.V. Anwar

Published on

തിരുവനന്തപുരം: മുൻ എം.എൽ.എ. പി.വി. അൻവറിനെ ( P.V. Anwar) ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. ഈ ആഴ്ച കൊച്ചിയിലെ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഉടൻ നോട്ടീസ് നൽകും.

കള്ളപ്പണ നിരോധന നിയമപ്രകാരം അൻവറിൻ്റെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്. അൻവറിന് ദുരൂഹമായ ബെനാമി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സ്വത്തുവിവരങ്ങളെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ അൻവറിന് സാധിച്ചില്ലെന്നും ഇഡി അറിയിച്ചു. കൂടാതെ, കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി.) നിന്ന് വഴിവിട്ട ഇടപാടുകളിലൂടെയാണ് അൻവറിന് വായ്പ (ലോൺ) തരപ്പെടുത്തി നൽകിയതെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നിലപാടെടുത്തു.

Summary

The Enforcement Directorate (ED) is preparing to question former MLA P.V. Anwar in a money laundering case and will soon issue a notice requiring him to appear at the Kochi zonal office this week. The action follows raids on his properties and institutions under the Prevention of Money Laundering Act (PMLA). KFC)

Times Kerala
timeskerala.com