22.3 കോടിയുടെ ലോൺ തട്ടിപ്പ്, ഗുരുതരമായ ക്രമക്കേട്: വാർത്താ കുറിപ്പിറക്കി ED; PV അൻവറിന് കുരുക്ക് മുറുകുന്നു | ED

അൻവറിന്റെ ബിനാമി സ്വത്തിടപാടുകളെക്കുറിച്ചും ഇ.ഡി. അന്വേഷിക്കുന്നുണ്ട്
ED tightens PV Anvar's noose, says Serious irregularity has been found

കൊച്ചി: പി.വി. അൻവറിന്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിശദമായ വാർത്താക്കുറിപ്പ് പുറത്തിറക്കി. 22.3 കോടി രൂപയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നതെന്നും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയെന്നും ഇ.ഡി. അറിയിച്ചു.(ED tightens PV Anvar's noose, says Serious irregularity has been found)

ഒരേ വസ്തു ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി.) നിന്ന് വിവിധ ലോണുകൾ അൻവർ തരപ്പെടുത്തി. ലോണെടുത്ത തുക പി.വി. അൻവർ വകമാറ്റിയതായി ഇ.ഡി. സംശയിക്കുന്നു. അൻവറിന്റെ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്കാണ് ലോൺ തുക വകമാറ്റിയതെന്നും ഇ.ഡി. ആരോപിച്ചു.

മലംകുളം കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ യഥാർഥ ഉടമ താനാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ അൻവർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഈ സ്ഥാപനം ഡ്രൈവറുടെയും അടുത്ത ബന്ധുവിൻ്റെയും പേരിലാണ് നിലവിലുള്ളത്. 2016-ൽ 14.38 കോടി രൂപയായിരുന്ന അൻവറിൻ്റെ സ്വത്ത് 2021-ൽ 64.14 കോടി രൂപയായി വർധിച്ചു. ഈ വർധനവിനെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും ഇ.ഡി.യുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

അൻവറിന്റെ ബിനാമി സ്വത്തിടപാടുകളെക്കുറിച്ചും ഇ.ഡി. അന്വേഷിക്കുന്നുണ്ട്. ഇ.ഡി.യുടെ വിശദമായ വാർത്താക്കുറിപ്പ് പുറത്തുവന്നതോടെ പി.വി. അൻവറിനെതിരായ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വ്യാപ്തി വർധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനായി ഇ.ഡി. വിളിപ്പിക്കാൻ സാധ്യതയുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com