തിരുവനന്തപുരം : ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര പരാതി നൽകി. ഇത് കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇ ഡി ഡയറക്ടർക്കുമാണ് നൽകിയിരിക്കുന്നത്. (ED Summons to CM's son)
ഇ ഡി സമൻസിൽ തുടർനടപടി വേണമെന്നാണ് ആവശ്യം. ഇ ഡി മുഖ്യമന്ത്രിയുടെ മകനായ വിവേക് കിരണിന് 2023ൽ അയച്ച ഇ ഡി സമൻസിൽ ദുരൂഹത തുടരുകയാണ്.
കേസ് ആകെ വിവാദം സൃഷ്ടിച്ചിരുന്ന കാലത്താണ് സമൻസ് അയച്ചത്. ഇയാൾക്കെതിരെ സ്വപ്ന സുരേഷ് ആരോപണം ഉയർത്തിയിരുന്നു. തുടർനടപടികൾ എല്ലാം പിന്നീട് മരവിച്ചു. സമൻസ് നൽകിയിട്ടും വിവേക് ഹാജരായിരുന്നില്ല.