ED Summons to CM's son

ED : ലൈഫ് മിഷൻ തട്ടിപ്പ് കേസ് : മുഖ്യമന്ത്രിയുടെ മകന് സമൻസ് അയച്ചത് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് വിവരം, ED നടപടി നിലച്ചതിൽ ദുരൂഹത

മുഖ്യമന്ത്രി പാർട്ടിയിലും ഇക്കാര്യം വിശദീകരിച്ചിട്ടില്ല എന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Published on

തിരുവനന്തപുരം : ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ ഇ ഡി നടപടികൾ നിലച്ചതിൽ ദുരൂഹത. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മകന് സമൻസ് അയച്ചതെന്നാണ് വിവരം. (ED Summons to CM's son)

2023ൽ തന്നെ സ്വപ്ന സുരേഷ് വിവേകിന്‍റെ പങ്കിനെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇ ഡി സമൻസ് അയച്ചിട്ടും വിവേക് ഹാജരായിരുന്നില്ല.

മുഖ്യമന്ത്രി പാർട്ടിയിലും ഇക്കാര്യം വിശദീകരിച്ചിട്ടില്ല എന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Times Kerala
timeskerala.com