ED : ലൈഫ് മിഷൻ കേസ് : മുഖ്യമന്ത്രിയുടെ മകന് 2023ൽ ED സമൻസ് ലഭിച്ചു, വിവേക് ഹാജരായില്ല എന്ന് വിവരം

സമൻസ് അയച്ചിരിക്കുന്നത് ക്ലിഫ്‌ഹൗസ് വിലാസത്തിലാണ്. വിഷയത്തിൽ ഇ ഡിയുടെ തുടർനടപടി ഉണ്ടായേക്കില്ല എന്നാണ് സൂചന.
ED : ലൈഫ് മിഷൻ കേസ് : മുഖ്യമന്ത്രിയുടെ മകന് 2023ൽ ED സമൻസ് ലഭിച്ചു, വിവേക് ഹാജരായില്ല എന്ന് വിവരം
Published on

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് 2023ൽ ഇ ഡി സമൻസ് ലഭിച്ചുവെന്ന വിവരം പുറത്ത്. ഇ ഡി ഇദ്ദേഹത്തിന് സമൻസ് അയച്ചിരിക്കുന്നത് ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ്. (ED summons to CM's son)

വിവേക് ഹാജരായില്ല എന്നാണ് വിവരം. സമൻസ് അയച്ചിരിക്കുന്നത് ക്ലിഫ്‌ഹൗസ് വിലാസത്തിലാണ്. വിഷയത്തിൽ ഇ ഡിയുടെ തുടർനടപടി ഉണ്ടായേക്കില്ല എന്നാണ് സൂചന. സമൻസിൽ പറഞ്ഞിരിക്കുന്നത് 2023ൽ ഫെബ്രുവരി 14ന് രാവിലെ പത്തരയ്ക്ക് ഇ ഡിയുടെ കൊച്ചിയിലെ ഓഫീസിൽ എത്തണം എന്നാണ്.

ലൈഫ് മിഷൻ വിവാദം കത്തിനിൽക്കുന്ന സമയമായിരുന്നു അത്. വിവേക് ഓഫീസിൽ എത്തിയില്ല. ഇയാൾക്കെതിരെ ഇ ഡി തുടർനടപടി എടുത്തതുമില്ല.

Related Stories

No stories found.
Times Kerala
timeskerala.com