'ഇന്നല്ലെങ്കിൽ നാളെ കുറ്റക്കാരെ കണ്ടെത്തും, മസാല ബോണ്ടിലെ ED നോട്ടീസ് CPMനെ സഹായിക്കാൻ': രമേശ് ചെന്നിത്തല | ED

ശബരിമല സ്വർണക്കൊള്ള കേസിലും ചെന്നിത്തല പ്രതികരിച്ചു
ED notice on Masala bond to help CPM, Ramesh Chennithala
Updated on

തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകുന്ന നോട്ടീസുകൾ സി.പി.എമ്മിനെ സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഓരോ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും ഇ.ഡി. നോട്ടീസ് അയക്കുന്നത് സി.പി.എം-ബി.ജെ.പി. അന്തർധാരയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.(ED notice on Masala bond to help CPM, Ramesh Chennithala)

"ഓരോ തിരഞ്ഞെടുപ്പിലും നോട്ടീസ് അയക്കുന്നത് സി.പി.ഐ.എമ്മിനെ സഹായിക്കാനാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ.ഡി.യും ഇല്ല നോട്ടീസുമില്ല. ഇതിനു പിന്നിൽ സി.പി.ഐ.എം-ബി.ജെ.പി. അന്തർധാരയാണ് പ്രവർത്തിക്കുന്നത്," രമേശ് ചെന്നിത്തല ആരോപിച്ചു. മസാല ബോണ്ടിൽ അഴിമതി നടന്നിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ കുറ്റക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള കേസിലും ചെന്നിത്തല പ്രതികരിച്ചു. ഈ കേസിൽ അന്വേഷണം മന്ത്രിമാരിലേക്ക് എത്തുമെന്നും മുൻ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com