കൂടുതൽ കഴിച്ചാൽ കൂടുതൽ ലാഭം; റസ്റ്റോറന്റുകളുമായി കൈകോർത്ത് സൗത്ത് ഇന്ത്യൻ ബാങ്ക്

കൂടുതൽ കഴിച്ചാൽ കൂടുതൽ ലാഭം; റസ്റ്റോറന്റുകളുമായി കൈകോർത്ത് സൗത്ത് ഇന്ത്യൻ ബാങ്ക്
Published on

കൊച്ചി: രുചിവൈവിധ്യങ്ങൾ അന്വേഷിച്ചു നടക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത. നഗരത്തിലെ പ്രധാന റസ്റ്റോറന്റുകളിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു ബില്ലടയ്ക്കുന്നവർക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ഹെഡ്ജ് കഫെ (എറണാകുളം സൗത്ത് ), റോസ്റ്റ് ടൗൺ (ഇടപ്പള്ളി), ഗ്രാന്റ് എൻട്രീ (വൈറ്റില), ഡിസ്ട്രിക്ട് 7 (കടവന്ത്ര), പലാരം (കാക്കനാട്, കടവന്ത്ര, നോർത്ത് പറവൂർ), ലിറ്റിൽ സോയ് (പനമ്പള്ളിനഗർ), രസനായ് (പനമ്പള്ളിനഗർ), ഹാപ്പി കപ്പ് (പനമ്പള്ളിനഗർ, കലൂർ), ചോസ്പ്റ്റിസ് ആൻഡ് ചോസ്പ്റ്റിസ് സിഗ്നേച്ചർ (പാലാരിവട്ടം, കാക്കനാട്, കടവന്ത്ര, തൃപ്പുണിത്തുറ) എന്നീ റസ്റ്റോറന്റുകളിലാണ് സൗകര്യമുള്ളത്.

വിവിധ കാലാവധിയിലേക്കുള്ള ഈ ഓഫർ ഒക്ടോബർ 15ന് അവസാനിക്കും. ഈ ഓഫറിനായി ഉപഭോക്താക്കൾ ബില്ലിംഗിനു മുൻപായി കൗണ്ടറിൽ അറിയിക്കണം. പരിമിത കാലത്തേക്കുള്ള ഈ ഓഫർ നിബന്ധനകൾക്ക് ബാധകമായിരിക്കുമെന്ന് ബാങ്ക് അറിയിച്ചു. ബാങ്കിന്റെ 'സ്വൈപ്പ് ചെയ്യൂ, ആസ്വദിക്കൂ' ക്യാംപെയിന്റെ ഭാഗമായാണ് ഓഫർ നൽകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com