കോഴിക്കോട് ഭൂചലനം ; പ്രദേശത്ത് വലിയ ശബ്ദവും ചലനവും ഉണ്ടായെന്ന് നാട്ടുകാർ | Earthquake

മുതുകാട് രണ്ടാം ബ്ലോക്ക്‌ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
earthquake
Published on

കോ​ഴി​ക്കോ​ട്: ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. വൈകിട്ട് 4.45ഓടെയാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.

മുതുകാട് രണ്ടാം ബ്ലോക്ക്‌ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു കിലോമീറ്റർ പരിധിയിൽ നിരവധി പേർക്ക് ഭൂചലനം അനുഭവപ്പെട്ടുവെന്നും എന്നാൽ സെക്കന്റുകൾ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റവന്യു - പഞ്ചായത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related Stories

No stories found.
Times Kerala
timeskerala.com