

കൊച്ചി: മുല്ലപ്പെരിയാറിൽ പുതിയ ഡാം ഇപ്പോൾ അനിവാര്യമല്ലെന്ന് ഇ.ശ്രീധരൻ. 50 വർഷം കഴിഞ്ഞ് മാത്രം പുതിയ ഡാം മതിയെന്നും ഇ.ശ്രീധരൻ പറഞ്ഞു. ഡാം നിർമാണം ചെലവേറിയതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണം. ഈ തുരങ്കങ്ങളിലൂടെ തമിഴ്നാട്ടിലേക്ക് വെള്ളമെത്തിച്ചാൽ പുതിയ ഡാമിന്റെ ആവശ്യമില്ല. ഇങ്ങനെ കൊണ്ടുപോകുന്ന ജലം ശേഖരിക്കാൻ തമിഴ്നാട് ചെറിയ സംഭരണികൾ പണിയണമെന്നും ഇ.ശ്രീധരൻ ആവശ്യപ്പെട്ടു.
4 കിലോമീറ്റർ നീളത്തിലും 6 മീറ്റർ വിസ്താരത്തിലും തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കാമെന്ന് ഇ ശ്രീധരൻ പറഞ്ഞു. ജലനിരപ്പ് 100 അടിയിൽ നിജപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിർദ്ദേശം തമിഴ്നാടും കേന്ദ്രവും ഉടൻ അംഗീകരിക്കുമെന്നും സുപ്രീംകോടതിക്കും എതിർപ്പ് ഉണ്ടാകില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.