Vayalar Award : വയലാർ സാഹിത്യ പുരസ്ക്കാരം ഇ സന്തോഷ് കുമാറിന് : അവാർഡ് ലഭിച്ചത് 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്ക്

പുരസ്‌ക്കാര ചടങ്ങ് വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് 5.30-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മാലിന്യമുക്ത കേരളത്തിനായുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടക്കും.
Vayalar Award : വയലാർ സാഹിത്യ പുരസ്ക്കാരം ഇ സന്തോഷ് കുമാറിന് : അവാർഡ് ലഭിച്ചത് 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്ക്
Published on

തിരുവനന്തപുരം : 49ാമത് വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്കാരം ഇ സന്തോഷ് കുമാറിന്. പുരസ്ക്കാരം ലഭിച്ചിരിക്കുന്നത് ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിക്കാണ്. ഇത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ആണ്. വലിയ സന്തോഷമുണ്ടെന്നാണ് ഇ സന്തോഷ് കുമാറിൻ്റെ പ്രതികരണം.(E Santhosh Kumar awarded the Vayalar Award)

അദ്ദേഹം നോവൽ, ചെറുകഥ എന്നീ വിഭാഗങ്ങളിൽ വളരെ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. ആദ്യത്തെ ചെറുകഥാ സമാഹാരം 2006ൽ പ്രസിദ്ധീകരിച്ചു. 2012ൽ അന്ധകാരനഴി എന്ന നോവലിലൂടെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.

പുരസ്‌ക്കാര ചടങ്ങ് വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് 5.30-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മാലിന്യമുക്ത കേരളത്തിനായുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com