
കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥന്റെ മൊഴിയെടുത്ത് പോലീസ്. കോട്ടയം ഈസ്റ്റ് പോലീസാണ് മൊഴിയെടുത്തത്. പറയാത്ത കാര്യങ്ങൾ ഡി.സി. ബുക്സ് പുസ്തകത്തിൽ ചേർത്തെന്നാണ് രഘുനാഥൻ മൊഴി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം.
ആത്മകഥ പുറത്തുവന്നതിൽ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.പി. ജയരാജൻ മുൻപ് തന്നെ പരാതി നൽകിയിരുന്നു. കോട്ടയം ഈസ്റ്റ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനോട് അനുബന്ധിച്ചാണ് രഘുനാഥന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ആത്മകഥയെഴുതാൻ ഇ.പി. ജയരാജനെ സഹായിച്ചയാളാണ് രഘുനാഥൻ.