
മധുര: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് ഇ.പി.ജയരാജന്. രാഷ്ട്രീയവും സിനിമയും വേര്‍തിരിച്ചു കാണാന്‍ സുരേഷ് ഗോപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സുരേഷ് ഗോപി ലോക്സഭയില്‍ നടത്തിയ പ്രസ്താവന കേരളത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വഖഫ് ബില്ലിനെതിരെ കേരളം പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുങ്ങുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിമർശനം.അതിനായി താൻ കാത്തിരിക്കൂവെന്നും ഇ.പി.ജയരാജന് പറഞ്ഞു. സുരേഷ് ഗോപി അവഹേളിച്ചത് കേരളത്തെയും നിയമസഭയെയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.