പത്തനംതിട്ട : രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. കെഎസ്ആര്‍ടിസി ബസിൽ രാഹുലിന്‍റെ വീട്ടിലേക്ക് കോഴിയെ കൊടുത്ത് വിട്ടാണ് ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് കമ്മറ്റി പ്രതിഷേധിച്ചത്.
തുണിക്കടയിലെ സ്ത്രീ ബൊമ്മകൾ പോലും രാഹുലിനെ കണ്ട് തലതാഴ്ത്തിയെന്ന് പ്രതിഷേധ യോഗത്തിൽ ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. രാഹുലിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തുമെന്നും നേതാക്കൾ പറഞ്ഞു.
ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് നടത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിൽ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി.