പാലക്കാട് : കെ എസ് ആർ ടി സിയുടെ പുതിയ ബസ് സർവ്വീസ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ. ഇവർ പാലക്കാട് ഡി ടി ഒയെ തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. (DYFI protest against Rahul Mamkootathil )
കെ എസ് ആർ ടി സിയിലെ ഇടത് അനുകൂല സംഘടനയും പ്രതിഷേധിച്ചു. ജോഷി ജോണിനെ ഡി വൈ എഫ് ഐ നേതാക്കൾ ചോദ്യം ചെയ്തു.
സ്വന്തം താൽപര്യം അനുസരിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല എന്നാണ് അവർ പറഞ്ഞത്. ഡി ടി ഒയുടെ സീറ്റിൽ ഇരുന്ന് രാഷ്ട്രീയം കളിച്ചാൽ സീറ്റിൽ ഉണ്ടാകില്ല എന്നും നേതാക്കൾ ഭീഷണി ഉയർത്തി.