പാലക്കാട് :ഡി വൈ എഫ് ഐ പ്രവർത്തകനെ സംഘടനാ നേതാക്കൾ തന്നെ ആക്രമിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. മുഖ്യപ്രതി രാകേഷ് ഷൊർണൂർ ഡി വൈ എസ് പിയുടെ ഓഫീസിലെത്തി കീഴടങ്ങി. വാണിയംകുളത്താണ് സംഭവം. (DYFI leaders attacked man in Palakkad)
ഇയാളുടെ നിർദേശ പ്രകാരമാണ് ഹാരിസും സുർജിത്തും കിരണും വിനേഷ് എന്ന യുവാവിനെ ആക്രമിച്ചത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗനിലയിൽ നേടിയ പുരോഗതി ഉണ്ടെന്നാണ് വിവരം.
വിനേഷ് പൊലീസിന് മൊഴി നൽകി. സംഭാഷണത്തിൽ അൽപ്പം കൂടി വ്യക്തത ഉണ്ടായാൽ വീണ്ടും മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. വിനേഷ് നൽകിയ മൊഴി അന്വേഷണ സംഘത്തിൻ്റെ ഇതുവരെയുള്ള കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് എന്നാണ് വിവരം.