പാലക്കാട് : ലൈംഗിക അതിക്രമ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ. പാലക്കാട് നഗരത്തിലെ പറക്കുന്നതാണ് ജില്ലാ സെക്രട്ടറി കെ സി റിയാ സുദീൻ്റെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടന്നത്. മണ്ഡലത്തിലെ വീടുകൾ കയറിയാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പ്രചരണം നടത്തിയത്.
രാഹുലിന്റെ രാജി ആവശ്യപ്പെട്ടാണ് ഇടത് സംഘടനകളുടെ ഗൃഹ സന്ദർശന ക്യാമ്പയിൻ. പാലക്കാട്ടെ വീടുകൾ കയറിയിറങ്ങി ഇടതു യുവജനപ്രസ്ഥാനം രാഹുലിൻ്റെ രാജി ആവശ്യപ്പെട്ട് ക്യാമ്പയിൻ നടത്തുന്നത്.
ഇനിയും തുടരണോ ഈ കൊടുംക്രിമിനൽ, , പീഡന വീരനെ ഇനിയും സഹിക്കണോ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുക തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രചരണം. രാഹുലിനെ പാലക്കാട്ടേക്ക് എത്തിച്ച ഷാഫി ജനങ്ങളോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
രാഹുലിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും നേരിട്ട് കാണുമെന്നും എംഎൽഎ രാജി വയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ അറിയിച്ചു.