ബോംബ് നിർമ്മാണത്തിനിടെ മരിച്ചയാളെ 'രക്തസാക്ഷി'യാക്കി DYFI : അനുശോചന പ്രമേയം | DYFI

ഷെറിലിനെയാണ് രക്തസാക്ഷിയായി പ്രഖ്യാപിച്ചത്.
ബോംബ് നിർമ്മാണത്തിനിടെ മരിച്ചയാളെ 'രക്തസാക്ഷി'യാക്കി DYFI : അനുശോചന പ്രമേയം | DYFI
Published on

കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. കണ്ണൂർ കുന്നോത്ത്പറമ്പ് ഡിവൈഎഫ്ഐ സമ്മേളനത്തിലാണ് അനുശോചന പ്രമേയത്തിലൂടെ, കഴിഞ്ഞ വർഷം മരിച്ച ഷെറിലിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ചത്.(DYFI celebrates man who died while making bomb as 'martyr')

കഴിഞ്ഞ വർഷമാണ് കണ്ണൂർ പാനൂർ മുളിയാംതോട് പ്രദേശത്ത് ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഷെറിൽ കൊല്ലപ്പെട്ടത്. ഷെറിൽ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹത്തിന് സംഘടനയുമായി ബന്ധമില്ലെന്നായിരുന്നു ഡിവൈഎഫ്ഐ നേതൃത്വത്തിൻ്റെ അന്നത്തെ ഔദ്യോഗിക നിലപാട്.

എന്നാൽ, നിലവിൽ സമ്മേളനത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ അദ്ദേഹത്തെ 'രക്തസാക്ഷി'യായി വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. കൂടാതെ, ഇതേ കേസിൽ പ്രതി ചേർക്കപ്പെട്ട ഒരാളെ പിന്നീട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായി നിയമിച്ചിരുന്നു എന്ന വിവരവും റിപ്പോർട്ടിലുണ്ട്.

പാർട്ടിക്ക് ബന്ധമില്ലെന്ന് പ്രഖ്യാപിച്ച ഒരാളെ ഡിവൈഎഫ്ഐ രക്തസാക്ഷിയായി പ്രഖ്യാപിച്ചത് രാഷ്ട്രീയപരമായി വലിയ ചർച്ചകൾക്ക് വഴി തുറന്നേക്കാം.

Related Stories

No stories found.
Times Kerala
timeskerala.com