DYFI : 'ധൈര്യം ഉണ്ടെങ്കിൽ എല്ലാവരെയും അറിയിച്ച് പരിപാടിയിൽ പങ്കെടുക്കൂ': രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ DYFIയും BJPയും

ബി ജെ പി സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് പറഞ്ഞത് രാഹുലിൻറേത് ഒളിസേവ ആണെന്നാണ്.
DYFI : 'ധൈര്യം ഉണ്ടെങ്കിൽ എല്ലാവരെയും അറിയിച്ച് പരിപാടിയിൽ പങ്കെടുക്കൂ': രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ DYFIയും BJPയും
Published on

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ ഡി വൈ എഫ് ഐയും ബി ജെ പിയും രംഗത്തെത്തി. അദ്ദേഹം പൊതുപരിപാടിയിൽ പങ്കെടുത്തതിനെയാണ് ഇവർ വിമർശിച്ചത്. (DYFI and BJP against Rahul Mamkootathil)

എം എൽ എ പൊതുപരിപാടിയിൽ പങ്കെടുത്തത് ഒളിച്ചും പാത്തുമാണെന്നും, ധൈര്യം ഉണ്ടെങ്കിൽ എല്ലാവരെയും അറിയിച്ച് പരിപാടിയിൽ പങ്കെടുക്കൂ എന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെസി റിയാസുദീൻ വെല്ലുവിളിച്ചു.

ബി ജെ പി സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് പറഞ്ഞത് രാഹുലിൻറേത് ഒളിസേവ ആണെന്നാണ്. ഇത് ഇരുട്ടിൻ്റെ മറവിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com