
കൊച്ചി: വിപണിയിൽ മികച്ച പ്രകടനം നടത്തുന്ന കമ്പനികളുടെ ഓഹരികളിൽ ദീർഘകാലത്തേക്ക് നിക്ഷേപം നടത്താൻ അവസരമൊരുക്കി രാജ്യത്തെ മുൻനിര അസറ്റ് മാനേജ്‌മന്റ് കമ്പനിയായ ഡിഎസ്പി മ്യൂച്വൽ ഫണ്ട്. ' _*ഡിഎസ്പി നിഫ്റ്റി 500 ഫ്ലെക്സി ക്യാപ് ക്വാളിറ്റി 30 ഇടിഎഫ്*_ ' എന്ന പേരിൽ അവതരിപ്പിച്ച ഫണ്ടിൽ ഒക്ടോബർ 6 വരെ നിക്ഷേപം നടത്താം. വലിയ കമ്പനികൾക്കു പുറമെ ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് നിക്ഷേപം നടത്താമെന്നാണ് ഫണ്ടിന്റെ പ്രത്യേകത. വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഓട്ടോമാറ്റിക് ആയി നിക്ഷേപങ്ങൾ പുനക്രമീകരിക്കാനുള്ള സംവിധാനവും ഡിഎസ്പി നിഫ്റ്റി 500 ഫ്ലെക്സി ക്യാപ് ക്വാളിറ്റി 30 ഇടിഎഫിൽ ലഭ്യമാണ്. _*രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഫ്ലെക്സി ക്യാപ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ട് വിപണിയിൽ അവതരിപ്പിക്കുന്നത്.*_ വിപണി ചാഞ്ചാട്ടങ്ങളെ ഏറ്റവും നന്നായി മനസിലാക്കുകയും അതിനനുസരിച്ച് നിക്ഷേപങ്ങളെ ക്രമീകരിക്കുകയും ചെയ്യുന്ന ഡിഎസ്പി നിഫ്റ്റി 500 ഫ്ലെക്സി ക്യാപ് ക്വാളിറ്റി 30 ഇടിഎഫ്, ദീർഘകാല നിക്ഷേപം നടത്തുന്നവർക്ക് മികച്ച അവസരമാണ് നൽകുന്നതെന്ന് ഡിഎസ്പി മുച്വൽ ഫണ്ടിന്റെ ഇൻവെസ്റ്റ്മെന്റ് ആന്റ് പ്രൊഡക്ട്സ് വിഭാഗം തലവൻ അനിൽ ഗെലാനി പറഞ്ഞു.