
ലഹരിമരുന്ന് കേസിൽ നടി പ്രയാഗ മാർട്ടിൻ അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായി.എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് പ്രയാഗ മാർട്ടിൻ മൊഴിയെടുക്കലിന് ഹാജരായത്. പ്രയാഗയ്ക്ക് ഒപ്പം നടൻ സാബു മോനും എത്തിയിരുന്നു.
പ്രയാഗയ്ക്ക് നിയമസഹായവുമായി എത്തിയതാണെന്ന് സാബുമോൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് നോട്ടീസ് നൽകിയത് പ്രകാരമാണ് പ്രയാഗ മൊഴി നൽകാനെത്തിയത് എന്നും മൊഴിയെടുക്കലിന് ശേഷം പ്രയാഗ മാധ്യമങ്ങളെ കാണുമെന്നും സാബുമോൻ പറഞ്ഞു.