
കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പ്രതിയായ ലഹരിപ്പാർട്ടി കേസിൽ ഇനിയും കുറച്ചുപേരെക്കൂടി ചോദ്യംചെയ്യാനുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ. പുതിയ വിവരങ്ങൾ ലഭിച്ചാൽ അതിനനുസൃതമായി തുടർനടപടികൾ സ്വീകരിക്കും. അഭിനേതാക്കളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവർക്കെതിരെ ഇതുവരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ശാസ്ത്രീയ പരിശോധന ഫലം എത്രയുംവേഗം ലഭിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കമീഷണർ മാധ്യമങ്ങളോട് പ്രതികരിച്ചു.