
കോഴിക്കോട്: ലഹരിക്കടിമയായ യുവാവ് സഹോദരനെ വെട്ടി പരിക്കേൽപിച്ചു.താമരശേരി ചമലിൽ അഭിനന്ദിന് (23) ആണ് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരൻ അർജുൻ ആണ് അഭിനന്ദിനെ ആക്രമിച്ചത്.
പ്രതി ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ വാൾ ഉപയോഗിച്ചാണ് സഹോദരന്റെ തലക്ക് വെട്ടിയത്. ലഹരി മുക്തി കേന്ദ്രത്തിൽ അയച്ചതിന്റെ വൈരാഗ്യത്താലാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ കേസ് എടുത്ത് പോലീസ്.