ആലപ്പുഴ : ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. കൊമ്മാടിയിലാണ് അതിക്രൂരമായ സംഭവം നടന്നത്. തങ്കരാജ് ,ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബാബു(47)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബാബു ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ നിഗമനം. വ്യാഴാഴ്ച വൈകിട്ട് ബാബു വീട്ടില്‍ വഴക്കുണ്ടായിക്കിയിരുന്നു. ഇതിന് പിന്നാലെ രക്ഷിതാക്കളെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ഇയാള്‍ അവിടെ നിന്ന് ഓടിരക്ഷപ്പെടുകയും തൊട്ടടുത്ത ബാറിലിരുന്ന് മദ്യപിക്കുകയുമായിരുന്നു. അവിടെ നിന്നാണ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇറച്ചിവെട്ടുകാരനാണ് മകന്‍ ബാബു.ആഗ്നസിന്റെയും തങ്കരാജിന്റെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.