
കൊച്ചി: മദ്യലഹരിയിൽ മകൻ അച്ഛനെ ചവിട്ടികൊലപ്പെടുത്തി. പെരുമ്പാവൂർ ചേലാമറ്റം നാല് സെൻറ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണി (67) ആണ് മരിച്ചത്. സംഭവത്തിൽ മകൻ മെൽജോയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെയായിരുന്നു ജോണിയുടെ മരണം സംഭവിച്ചത്. ജോണിയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ മകൻ ശ്രമിച്ചിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ രണ്ട് വാരിയെല്ലുകൾക്ക് ഒടിവ് സംഭവിച്ചതായി കണ്ടെത്തി. ഇതോടെ മെൽജോയെ പൊലീസ് ചോദ്യം ചെയ്യുകയും മദ്യലഹരിയിൽ താൻ അച്ഛനെ ചവിട്ടുകയായിരുന്നു എന്ന് മെൽജോ പൊലീസിനോട് സമ്മതിക്കുകയുമായിരുന്നു.