arrest

മദ്യലഹരിയിലായിരുന്ന മകന്‍ അച്ഛനെയും അമ്മയെയും ക്രൂരമായി മർദിച്ചു |Assault case

വലിയതുറ വേപ്പിന്‍മൂട് കര്‍മ്മമല മാതാ കുരിശടിക്ക് സമീപം ജഗനെ(26) പോലീസ് അറസ്റ്റ് ചെയ്തു.
Published on

വലിയതുറ : മദ്യലഹരിയിൽ മകന്‍ അച്ഛനെയും അമ്മയെയും ക്രൂരമായി മർദിച്ചു. സംഭവത്തിൽ വലിയതുറ വേപ്പിന്‍മൂട് കര്‍മ്മമല മാതാ കുരിശടിക്ക് സമീപം ജഗനെ(26) പോലീസ് അറസ്റ്റ് ചെയ്തു.മാതാപിതാക്കളുടെ പരാതിയിൽ വലിയതുറ പോലീസില്‍ കേസ് എടുത്തത്.

വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു മദ്യലഹരിയിലായിരുന്ന ജഗന്‍ അമ്പത്തിയാറുകാരനായ അച്ഛനെയും 51 കാരിയായ അമ്മയെയും ക്രൂരമായി മര്‍ദിച്ചത്. മുഖത്തടിച്ചും വയറ്റില്‍ ചവിട്ടിയുമാണ് അച്ഛനെ അതിക്രൂരമായി ആക്രമിച്ചത്. ഇതുകണ്ട് തടയാനെത്തിയ അമ്മയെയും ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.

കാപ്പാകേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ജഗനെതിരെ നിരവധി മോഷണക്കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Times Kerala
timeskerala.com