തൃശൂർ : മദ്യലഹരിയിൽ ഉറ്റസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ ചെന്ത്രാപ്പിന്നി എടത്തിരുത്തി മുനയം ദ്വീപിൽ മദ്യലഹരിയിൽ സുഹൃത്തിനെ മുളവടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
മുനയം സ്വദേശി കോഴിപ്പറമ്പിൽ പ്രണവി (34)നെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം നടന്നത്. മുനയം സ്വദേശിയായ കോലോത്തുംകാട്ടിൽ ബാലു (28) വിനാണ് മർദനമേറ്റത്.
തലയിലും നെറ്റിയിലും ചെവിയിലും വയറിലും പരിക്കുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ് 8 സ്റ്റിച്ച് ഇടേണ്ടി വന്ന ബാലുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി പ്രണവ് വധശ്രമം ഉൾപ്പടെ 27 ക്രിമിനൽ കേസിലെ പ്രതിയാണ്.