എറണാകുളം : ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗിച്ച ഉദ്യോഗസ്ഥനെതിരെ നടപടി. എറണാകുളം സബ് ജയിലിലെ അസി. പ്രിസൺ ഓഫീസറായ ഷിറാസ് ബഷീറിനെയാണ് സസ്‌പെൻഡ് ചെയ്തത്. (Drug use inside prison)
ഇയാൾ ജയിലിനുള്ളിൽ വച്ച് തന്നെ മാരകമായ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും, ഇത് തടവുകാർക്ക് എത്തിച്ച് നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഡി ജി പിക്ക് നൽകിയ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു.
പിന്നാലെയാണ് സസ്‌പെൻഷൻ നടപടി ഉണ്ടായത്. ഇയാൾ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.