
തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷം സംസ്ഥാനത്ത്, സ്കൂൾ പരിസരത്തെ ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളത്ത്(Ernakulam).
ഇത്തരത്തിൽ എറണാകുളം ജില്ലയിൽ മാത്രം 8 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാത്രമല്ല; ഇത് കൂടാതെ വിദ്യാർത്ഥികൾ ഉൾപ്പെട്ട 16 മയക്കുമരുന്ന് കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് കഞ്ചാവ് ചേർത്ത മിഠായി വിദ്യാർത്ഥികൾക്കിടയിൽ സുലഭമായി ലഭിക്കുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതേ തുടർന്ന് ഈ അധ്യയന വർഷം മുതൽ സ്കൂളികളിൽ നിരീക്ഷണം ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.