കണ്ണൂരില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; കമിതാക്കള്‍ അറസ്റ്റില്‍

Drug trafficking
Published on

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി കമിതാക്കള്‍ പോലീസിന്റെ പിടിയിൽ. താവക്കര ഫാത്തിമാസില്‍ നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശിനി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. 4 ഗ്രാം എംഡിഎംഎ യും, 9 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും പിടികൂടിനഗരത്തിലെ ക്യാപിറ്റോള്‍ മാള്‍ ലോഡ്ജില്‍ മുറിയെടുത്തായിരുന്നു ഇവർ ലഹരിക്കച്ചവടം നടത്തിയിരുന്നത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്.ലഹരി വില്‍പന നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ പി. നിധിന്‍ രാജിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നഗരത്തില്‍ വ്യാപക റെയ്ഡ് നടത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com