

തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി പിടിയിൽ. കോതപറമ്പ് വൈപ്പിപ്പാടത്ത് ഫാരിസ് ആണ് പിടിയിലായത്. എംഡിഎംഎ കേസിലെ പ്രതി ആയിരുന്നു ഇയാൾ. ഫെബ്രുവരി 18ന് അര്‍ധരാത്രിയിലാണ് ഫാരിസ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് പരിശോധന നടത്തിയതോടെയാണ് ഇയാൾ പിടിയിലായത്. പ്രതി ഫാരിഷിനൊപ്പം കൂരിക്കുഴി കല്ലൂങ്ങല്‍ മുഹമദ് മുസമ്മിലുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരില്‍നിന്നും 5.38 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.