കൊച്ചി : എറണാകുളത്ത് ലഹരി കുത്തിവച്ച യുവാവ് മരിച്ചു. പെരുമ്പാവൂരിൽ ആണ് സംഭവം. മരിച്ചത് ഇതര സംസ്ഥാനക്കാരനാണ്. യുവാവിന് ഹെറോയിൻ കുത്തിവച്ചത് ഇന്നലെ രാവിലെയാണ്. (Drug Murder in Ernakulam)
ഇതിൻ്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നു. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾക്ക് ലഹരിമരുന്ന് കുത്തിവച്ച അസം സ്വദേശിയായ വസിമിനെ പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്.