മലപ്പുറത്തും കൊല്ലത്തും എറണാകുളത്തും വൻ ലഹരിവേട്ട. കൊണ്ടോട്ടിയില്‍ 50 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇടക്കൊച്ചിയില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു. കൊല്ലത്ത് 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി.
മലപ്പുറം കൊണ്ടോട്ടിയില്‍ വന്‍ കഞ്ചാവ് വേട്ടയാണ് ഉണ്ടായത്. പേങ്ങോട് ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത് 50 കിലോ കഞ്ചാവാണ്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.