
താമരശേരി: താമരശേരിയിൽ 152 ഗ്രാം മെത്താ ഫെറ്റമിൻ മയക്കുമരുന്നും 450 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു(Drug Hunt).
താമരശേരി, കുടുക്കിൽ, ഉമ്മാരും സ്വദേശി ദിപീഷാണ് (31) പൈൽസ് കസ്റ്റഡിയിൽ ആയത്. ശനിയാഴ്ച രാവിലെ ഇയാളുടെ വീട്ടിൽ വെച്ച് തന്നെയാണ് പിടിയിലായത്. ഇയാൾ മയക്കുമരുന്ന് സംഘത്തിലെ കണ്ണിയും പോലീസിനെ അക്രമിച്ച കേസിൽ ജയിൽ വാസമനുഭവിച്ചിട്ടുള്ള ആളുമാണ്. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ റമീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.