
കാഞ്ഞങ്ങാട് : മയക്കുമരുന്ന് കേസിലെ പ്രതിയെ ഹോസ്ദുർഗ് പൊലീസ് പിഐടിഎൻഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം, ബേക്കൽ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ പി പി നിസാമുദ്ദീനെ (35) യാണ് പിടിയിലായത്.
തുടർച്ചയായി ലഹരിക്കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ ചുമത്തുന്ന പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇൻ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരമാണ് അറസ്റ്റ്.
72.73 ഗ്രാം എംഡിഎംഎ വിൽപനക്കായി കൈവശം വച്ചതിന് കഴിഞ്ഞ ഡിസംബറിൽ തലപ്പാടിയിൽ വച്ച് പിടികൂടിയത്.പിഐടിഎൻഡിപിഎസ് നിയമപ്രകാരം കാഞ്ഞങ്ങാട് സബ് ഡിവിഷനിലെ ആദ്യ അറസ്റ്റാണിത്.