തൃശൂർ : പോലീസിനെ കബളിപ്പിച്ച് 9 ദിവസത്തോളം വിവിധ സംസ്ഥാനങ്ങളിലായി ചുറ്റിയ ആൽവിൻ നയിച്ചിരുന്നത് ആഡംബര ജീവിതം. ഇന്ന് വരെ ഒരു ജോലിയും ചെയ്തിട്ടില്ലാത്ത രാസലഹരി കേസ് പ്രതി, പണം കണ്ടെത്തിയിരുന്നത് ലഹരി വിറ്റാണ്.(Drug Case Arrest)
ഇയാൾ ധരിച്ചിരുന്നത് 17,000 രൂപയോളം വില വരുന്ന ഷൂസും, സ്വന്തം പേരിലുണ്ടായിരുന്നത് 14 ലക്ഷം രൂപ വില വരുന്ന കാറും ബൈക്കും ആയിരുന്നു. അതേസമയം, സന്നദ്ധ സംഘടന വച്ച് നൽകിയ വീട്ടിലാണ് പ്രതിയും കുടുംബവും താമസിക്കുന്നത്.