കോഴിക്കോട് ലഹരിവേട്ട ; ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും ലഹരി പിടികൂടി |drug seized

പെരിങ്ങളത്തും, കുറ്റിക്കാട്ടൂരും എക്സൈസ് നടത്തിയ പരിശോധനയിൽ ലഹരി പിടികൂടിയത്.
drugs seized
Updated on

കോഴിക്കോട് : കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികളുടെ പക്കൽ നിന്നും ലഹരി പിടികൂടി.ഇവരുടെ താമസ സ്ഥലങ്ങളിൽ നടത്തിയ പരിശോധന ആണ് ലഹരി കണ്ടെത്തിയത്.

പെരിങ്ങളത്തും, കുറ്റിക്കാട്ടൂരും എക്സൈസ് നടത്തിയ പരിശോധനയിൽ 1.86 കിലോ കഞ്ചാവും, 3.5 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്.

സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശികളായ രേണുക കർമാക്കർ, ഹബീബുള്ള ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com