കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ നിന്നും 6.5 കിലോഗ്രാം കഞ്ചാവ് പിടികൂടി.സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി ഉമേഷ് കുമാർ ( 24) എന്നയാളെ കോഴിക്കോട് എക്സൈസ് അറസ്റ്റ് ചെയ്‌തു.
ഇന്ന് രാവിലെ ഏഴ് മണിക്ക് കോഴിക്കോട് കസബ കല്ലുത്താൻ കടവിൽ നിന്നും പുത്തിയപാലത്തേക്ക് പോകുന്ന റോഡിൽ വെച്ച് പ്രതിയെ പിടികൂടിയത്.
നാട്ടിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടുവന്ന് കോഴിക്കോടിൻ്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്ന ഒരു പ്രധാന കണ്ണിയാണ് എക്സൈസിൻ്റെ പിടിയിലായത്.