കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട തുടരുന്നു; ഗോവിന്ദപുരത്തെ ലോഡ്ജിൽ നിന്നും 11.31 ഗ്രാം MDMAയുമായി ഒരാൾ പിടിയിൽ

mdma arrest
Published on

കോഴിക്കോട് : സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്താനായി വന്ന ഒരാളെ ഗോവിന്ദപുരത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും നാർക്കോട്ടിക്ക് സെൽ പിടികൂടി. മലപ്പുറം സ്വദേശി എടവണ്ണപാറ ചോലയിൽ ഹൗസിൽ മുബഷീർ. കെ (33)നെ ആണ് നാർക്കോട്ടിക്ക് സെൽ അധിക ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണർ ജി ബാലചന്ദ്രൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ അരുൺ വി.ആറിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടിയത്.

കോഴിക്കോട് ജില്ലയിൽ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഐ.പി എസിൻ്റെ നിർദേശത്തെ തുടർന്ന് ജില്ലയിൽ പരിശോധന ശക്തമാക്കിയതിൽ , രഹസ്യ വിവരത്തിൽ ഗോവിന്ദപുരത്തെ ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിലാണ് 11.31 ഗ്രാം എം.ഡി എം.എ യുമായി പോലീസ് ഇയാളെ പിടികൂടുന്നത്.

ബംഗളൂരുവിൽ നിന്നും കൊണ്ടുവരുന്ന എം.ഡി.എം.എ കോഴിക്കോട് , മലപ്പുറം ഭാഗത്ത് എത്തിച്ച് ചില്ലറ വില്പന നടത്തുന്നവരിൽപ്പെട്ടയാളാണ് മുബഷീർ. കോഴിക്കോട് സിറ്റിയിലെ യുവാക്കളെയും , വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് ലഹരി വിൽപന നടത്തുന്നത്. ഡാൻസാഫ് സംഘത്തിൻ്റെ ഏറെ നാളത്തെ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലാവുന്നത്.

പിടിയിലായ മുമ്പഷീർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. മുമ്പ് വാഴക്കാട് സ്റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് കേസുണ്ട്.

ഡൻസാഫ് ടീമിലെ എസ്.ഐ മാരായ മനോജ് ഇടയേടത്ത്, അബ്ദുറഹ്മാൻ കെ SCPo മാരായ സരുൺ കുമാർ പി.കെ , അതുൽ ഇ വി , ദിനീഷ് പി.കെ , അഭിജിത്ത് പി മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്.ഐമാരായ സന്തോഷ് സി , പ്രവീൺ കുമാർ sk , Scpo മാരായ . ബൈജു. വി , വിജീഷ് പി , ദിവാകരൻ, രൻജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Related Stories

No stories found.
Times Kerala
timeskerala.com