

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. മസ്‌കത്തിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് 974.5 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു. തൃശൂർ സ്വദേശിയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസിൻ്റെ (ഡി.ആർ.ഐ.) പിടിയിലായത്.മസ്‌കത്തിൽ നിന്നാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം രണ്ട് കോടിയോളം രൂപ വിലമതിപ്പുണ്ട്.പ്രതിയെ ഡി.ആർ.ഐ. കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.