കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ: കേസെടുത്ത് പോലീസ് | Drone

വനിതാ ജയിൽ ലക്ഷ്യമിട്ട് നീക്കം
Drone over Kannur Central Jail again, Police register case
Updated on

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ പ്രത്യക്ഷപ്പെട്ടു. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം 4:20-നും 4:30-നും ഇടയിലായിരുന്നു ഡ്രോൺ ജയിൽ പരിസരത്ത് കണ്ടെത്തിയത്.(Drone over Kannur Central Jail again, Police register case)

ജയിൽ അധികൃതർ നൽകിയ വിവരമനുസരിച്ച്, സെൻട്രൽ ജയിലിലെ പശുത്തൊഴുത്തിന് സമീപത്ത് കൂടി പറന്ന ഇലക്ട്രിക് ഉപകരണം പിന്നീട് വനിതാ ജയിലിന്റെ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ ഡ്രോൺ കണ്ടെത്തുന്നത് ഇതാദ്യമല്ല. സുരക്ഷാ ക്രമീകരണങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മുൻപും സമാനമായ രീതിയിൽ ഡ്രോണുകൾ പറന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലും വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോൺ പറന്നത് വലിയ വിവാദമായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com