3 സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾക്ക് നേരെ ഭീഷണി സന്ദേശം; അതീവ സുരക്ഷയിൽ രാജ്യം | Drone Attack

3 സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾക്ക് നേരെ ഭീഷണി സന്ദേശം; അതീവ സുരക്ഷയിൽ രാജ്യം  | Drone Attack
Published on

തിരുവനന്തപുരം: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്(Drone Attack). കേരളം(തിരുവനന്തപുരം), തമിഴ്നാട്(ചെന്നൈ), കർണാടക(ബെംഗളൂരു) എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ‌ ഡ്രോൺ ആക്രമണമുണ്ടാകുമെന്ന ഇമെയിൽ സന്ദേശമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.

ഭീഷണി സന്ദേശം കണക്കിലെടുത്ത് തിരുവനന്തപുരം വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനു മുൻപു വിമാനങ്ങള്‍ക്കുനേരെ വ്യാജ ബോംബ് ഭീഷണികള്‍ ഇമെയിലായി ലഭിച്ചിട്ടുണ്ടെങ്കിലും ഡ്രോൺ ആക്രമണമെന്ന ഭീഷണി ഇതാദ്യമാണ്. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അസാധാരണ സാഹചര്യമില്ലെന്നും  ഇമെയിൽ സന്ദേശത്തിൽ തിരുവനന്തപുരം വിമാനത്താവളമെന്നു പറഞ്ഞിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com