തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം, ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Drone Attack

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം, ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Drone Attack
Published on

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് അജ്ഞത സന്ദേശം ലഭിച്ചു(Drone Attack). സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് ഇ-മെയില്‍ വഴി ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു.

വിമാനത്താവള പരിസരത്ത് നിരീക്ഷണവും കര്‍ശനമാക്കി. വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ ഇ-മെയിലായി എത്തിയ സംഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. അവയൊക്കെ പിന്നീട് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. ഇത്തരം ഒരു സന്ദേശം ആദ്യമായി ലഭിക്കുന്നതിനാലാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട്  കൂടുതൽ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com