

കാസര്‍കോട് ഗവ: ഐ.ടി.ഐയിലെ ഐ.എം.സിയുടെ കീഴിലുളള ഡ്രൈവിംഗ് സ്‌കൂളിലേക്ക് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എല്‍.എം.വി, ടു വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കണം. അംഗീകൃത ഡ്രൈവിംഗ് സ്‌കൂളില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രായപരിധി 35 വയസ്സ്. താല്‍പര്യമുള്ള അപേക്ഷകര്‍ വിശദ വിവരങ്ങള്‍, യോഗ്യതകളുടെ പകര്‍പ്പ് എന്നിവ സഹിതം പ്രിന്‍സിപ്പാള്‍, ഗവ.ഐ.ടി.ഐ കാസര്‍കോട് വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് - 671123 ഫോണ്‍- 04994256440 എന്ന വിലാസത്തില്‍ ഡിസംബര്‍ 26 ന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍- 04994256440. ഇ-മെയില്‍- kasaragod.iti@gmail.com. (Apply now)