ധനമന്ത്രിയുടെ വാഹനത്തിൽ ഇടിച്ച കാറിൻ്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ: കേസ് | Drunk

ഇന്നലെ രാത്രി വാമനപുരത്ത് വെച്ചാണ് അപകടം സംഭവിച്ചത്
ധനമന്ത്രിയുടെ വാഹനത്തിൽ ഇടിച്ച കാറിൻ്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ: കേസ് | Drunk
Published on

തിരുവനന്തപുരം: ധനമന്ത്രി കെ. എൻ. ബാലഗോപാൽ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ച കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ മാത്യു തോമസിനെതിരെയാണ് വെഞ്ഞാറമൂട് പോലീസ് കേസെടുത്തിരിക്കുന്നത്.(Driver of car that hit Finance Minister's vehicle found to be drunk)

ഇന്നലെ രാത്രി വാമനപുരത്ത് വെച്ചാണ് ധനമന്ത്രി സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടത്. മറ്റൊരു കാറിൽ ഇടിച്ച ശേഷമാണ് ടാറ്റ നെക്സോൺ ഇ.വി. കാർ എതിർദിശയിൽ വന്ന മന്ത്രിയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ധനമന്ത്രിയടക്കമുള്ളവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടത്തെ തുടർന്ന് തൊട്ടുപിന്നാലെ എത്തിയ ജി. സ്റ്റീഫൻ എം.എൽ.എയുടെ വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നത്. മന്ത്രിയുടെ വാഹനത്തിൽ ഇടിച്ച ടാറ്റ നെക്സോൺ ഇ.വി. കാർ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.

കാറോടിച്ചിരുന്ന മാത്യു തോമസിനെതിരെ വെഞ്ഞാറമൂട് പോലീസ് കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്നലെ വിട്ടയച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇയാൾക്കെതിരെ കേസ്.

Related Stories

No stories found.
Times Kerala
timeskerala.com