
റിപ്പോർട്ട് : അൻവർ ഷരീഫ്
താമരശ്ശേരി: ട്രാക്ടർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരനായ ട്രാക്ടർ ഡ്രൈവർ കൊട്ടാരക്കോത്ത് വളഞ്ഞപാറ ഹരിദാസൻ ആണ് മരിച്ചത്. വയൽ ഉഴുന്നുമറി ക്കുന്നതിനിടയിൽ ട്രാക്ടർമറിഞ്ഞാണ് അപകടം. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.രാവിലെ 10.30 ഓടെയാണ് അപകടം, മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്