സിനിമയെ വെല്ലുന്ന രംഗങ്ങൾ: ബോണറ്റിൽ ആളുമായി അപകടകരമായ രീതിയിൽ കിലോമീറ്ററുകളോളം കാറോടിച്ചു, ഡ്രൈവർ പിടിയിൽ | Driver

കാർ ഉടമയുമായി വാടകയ്ക്ക് എടുത്ത ബക്കർ തർക്കത്തിൽ ഏർപ്പെട്ടു.
സിനിമയെ വെല്ലുന്ന രംഗങ്ങൾ: ബോണറ്റിൽ ആളുമായി അപകടകരമായ രീതിയിൽ കിലോമീറ്ററുകളോളം കാറോടിച്ചു, ഡ്രൈവർ പിടിയിൽ | Driver
Published on

കൊച്ചി: കൊച്ചിയിൽ കിലോമീറ്ററുകളോളം അപകടകരമായ രീതിയിൽ കാറിൻ്റെ ബോണറ്റിൽ ഒരാളെ കിടത്തി സഞ്ചരിച്ച വാഹനം നാട്ടുകാർ തടഞ്ഞു. ആലുവ സ്വദേശിയായ സോളമൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തിരൂർ സ്വദേശിയായ ബക്കർ ആണ് ഭീതിജനകമായ രീതിയിൽ കാറോടിച്ചത്. എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം.(Driver arrested for dangerously driving with a person on the bonnet in Kochi)

എറണാകുളം ആലുവ സ്വദേശിയുടെ കാർ ഒരു വിവാഹ ആവശ്യത്തിനായി വാടകയ്ക്ക് നൽകിയിരുന്നു. വാടകയ്ക്ക് എടുത്തയാൾ വാഹനം തിരികെ നൽകാതായതോടെ കാർ ഉടമ പോലീസിൽ പരാതി നൽകി. തുടർന്ന് വാഹനം അന്വേഷിച്ചെത്തിയ കാർ ഉടമയുമായി വാടകയ്ക്ക് എടുത്ത ബക്കർ തർക്കത്തിൽ ഏർപ്പെട്ടു.

ഈ തർക്കത്തിനിടെ ബക്കർ കാർ എടുത്ത് പോകാൻ ശ്രമിച്ചപ്പോൾ, കാർ ഉടമയായ സോളമൻ ബോണറ്റിൽ കയറി കിടക്കുകയായിരുന്നു. ബോണറ്റിൽ ആളുമായി അമിത വേഗത്തിൽ പോയ കാർ നാട്ടുകാരാണ് തടഞ്ഞത്. തുടർന്ന് പോലീസെത്തി ബക്കറിനെ കസ്റ്റഡിയിലെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com