

കൊച്ചി: നഗരത്തിലെ പ്രധാന മേഖലകളിൽ ഇന്ന് രാത്രി മുതൽ രണ്ടുദിവസത്തേക്ക് കുടിവെള്ള വിതരണം തടസ്സപ്പെടും. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജല അതോറിറ്റി വിതരണം നിർത്തിവയ്ക്കുന്നത്. ഇന്ന് രാത്രി 10:00 മണി മുതലാണ് ജലവിതരണം മുടങ്ങുക. തുടർന്ന് വ്യാഴാഴ്ച രാത്രി 9:00 മണിയോടെയായിരിക്കും വിതരണം പുനഃസ്ഥാപിക്കുക.(Drinking water supply to be disrupted in Kochi for 2 days starting tonight)
കൊച്ചി കോർപ്പറേഷന്റെ എല്ലാ ഡിവിഷനുകളിലും കൂടാതെ ചേരാനല്ലൂർ, മുളവുകാട് എന്നീ പഞ്ചായത്തുകളിലും ഈ സമയത്ത് വെള്ളം കിട്ടില്ല.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വെള്ളം പൂർണ്ണ തോതിൽ എത്താൻ വ്യാഴാഴ്ച രാത്രി വൈകുമെന്നും ജല അതോറിറ്റി അറിയിച്ചു. പ്രദേശവാസികൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.