കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി നാശനഷ്ടമുണ്ടായി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ് പൈപ്പ് പൊട്ടിയത്.(Drinking water pipe bursts in Kozhikode, Huge crater on the road)
ശക്തിയായി വെള്ളം പുറത്തേക്ക് ഒഴുകിയതിനെ തുടർന്ന് റോഡിൽ വൻ ഗർത്തം രൂപപ്പെടുകയും റോഡ് അടച്ചിടുകയും ചെയ്തു. വീടുകൾക്ക് പുറമെ സമീപത്തെ സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
കുടിവെള്ള വിതരണം മുടങ്ങും
പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി മലാപ്പറമ്പ് ഔട്ട്ലെറ്റ് വാൽവ് പൂട്ടിയതോടെ പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. പൈപ്പ് എത്രയും വേഗം നന്നാക്കി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.