തിരുവനന്തപുരം : ഇത്തവണയും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മറ്റു മന്ത്രിമാർക്കുമുള്ള ഓണക്കോടി ഇങ്ങ് തിരുവനന്തപുരത്ത് നിന്നാണ്. ബാലരാമപുരം കൈത്തറിയുടെ റോയൽസാരിയും പൊന്നാടയും ഒരുങ്ങുന്നത് പെരിങ്ങമ്മലയിൽ നിന്നുമാണ്. (Dress for PM and President from Trivandrum )
മോദിയുൾപ്പെടെ കേന്ദ്രമന്ത്രിമാർക്കടക്കമുള്ള ഓണക്കോടിയാണ് തയാറാക്കിയിരിക്കുന്നത്. കല്ലിയൂർ പെരിങ്ങമ്മല കേന്ദ്രമായ ജയ്കിഷ് ഹാന്‍റ്ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് ഓർഡർ ലഭിച്ചത് സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് ഹാന്റക്സിന് നൽകിയ ഓർഡറനുസരിച്ചാണ്.
ഇവർ ഇത്തരത്തിൽ കൈത്തറി വസ്ത്രങ്ങൾ നെയ്ത് നൽകുന്നത് ഇത് നാലാം വർഷമാണ്.