Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaകുറ്റ്യാടിയിൽ VD സതീശൻ്റെ 'പുതുയുഗ യാത്ര'യുടെ സ്വീകരണ വേദിയിൽ നാടകീയ രംഗങ്ങൾ:...

കുറ്റ്യാടിയിൽ VD സതീശൻ്റെ ‘പുതുയുഗ യാത്ര’യുടെ സ്വീകരണ വേദിയിൽ നാടകീയ രംഗങ്ങൾ: മുല്ലപ്പള്ളി രാമചന്ദ്രൻ വീണു; സ്വാഗത പ്രാസംഗികനെ തടഞ്ഞ് ഷാഫി പറമ്പിൽ | VD Satheesan

🎙️ Latest Podcast

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ നാടകീയ രംഗങ്ങൾ. ഷാഫി പറമ്പിൽ സ്വാഗത പ്രാസംഗികനെ തടഞ്ഞു. ഇതിനിടെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ വീണു.(Dramatic scenes at VD Satheesan’s Puthuyuga Yatra in Kuttiady)

പരിപാടിയുടെ സ്വാഗത പ്രസംഗകനായ ഡിസിസി സെക്രട്ടറി, ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശനെ സംസാരിക്കാനായി മൈക്കിന് മുന്നിലേക്ക് ക്ഷണിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തന്നെ പ്രസംഗിക്കാൻ വിളിച്ചത് വൈകിയതിനാൽ ഷാഫി പറമ്പിൽ നീരസം പ്രകടിപ്പിച്ചു..

സമീപത്ത് നിന്നിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ വീണു. വി.ഡി. സതീശന്റെ പ്രസംഗത്തിന് ശേഷം ഷാഫി പറമ്പിലിനെ ക്ഷണിക്കാൻ സ്വാഗത പ്രസംഗകൻ വീണ്ടും എത്തിയെങ്കിലും ഷാഫി തടയാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം ബലമായി മൈക്കിന് മുന്നിലെത്തി എംപിയെ പ്രസംഗിക്കാനായി ക്ഷണിക്കുകയായിരുന്നു. തനിക്ക് അധികമൊന്നും സംസാരിക്കാനില്ലെന്ന് ഷാഫി വ്യക്തമാക്കി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകൾ നേടുമെന്നും ആ പട്ടികയിൽ കുറ്റ്യാടിയും ഉണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.